അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യഫെഡിന്റെ നേതൃത്വത്തിൽ കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 7 ഹെക്ടറോളം സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 34000 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ, മത്സ്യഫെഡ് പ്രതിനിധി ദേവി, കോഡിനേറ്റർമാരായ ജോസൺ, ബിജു എന്നിവർ സംസാരിച്ചു.