അങ്കമാലി :ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാപക്ഷാചരണം സമാപിച്ചു. മേഖലയിലെ എഴുത്തുകാരുടെ കൂട്ടായ്മയും ഇതോടനുബന്ധിച്ച് നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ നവോത്ഥാനത്തിൽ സാഹിത്യകാരന്മാരുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടന്നു. കെ. വി. എസ്. സാബു, മാത്യുസ് മഞ്ഞപ്ര, പ്രശാന്തി ചൊവ്വര, ജോർജ്ജ്കുട്ടി കൊക്കാട്ട്, ഏലിയാസ് മുട്ടത്തിൽ, കെ. എം. തോമസ്, ബേബി പോൾ എന്നിവർ പ്രസംഗിച്ചു.