രാമമംഗലം: തമ്മാനിമറ്റം പുളിന്താനത്ത് പി.കെ. കൃഷ്ണൻ കർത്ത (90) നിര്യാതനായി. ഭാര്യ: ടി.ആർ. ദേവയാനി. മക്കൾ: രുഗ്മിണി, വത്സ (റിട്ട.അദ്ധ്യാപിക), ഗീത (റിട്ട. അദ്ധ്യാപിക), ഗിരിജ, മണി പി.കൃഷ്ണൻ (പ്രധാനാദ്ധ്യാപകൻ, ഹൈസ്‌കൂൾ രാമമംഗലം). മരുമക്കൾ: ബാലകൃഷ്ണൻ (ബിസിനസ്), ശങ്കരൻകുട്ടി (റിട്ട.അദ്ധ്യാപകൻ), എം.എൻ. രാജു (റിട്ട.നേവൽ ബേസ്), രാജൻ (ബിസിനസ്), ആയമോൾ (അദ്ധ്യാപിക ഗവ. എച്ച്.എസ് ഊരമന).