വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം കുഴുപ്പിള്ളി ശാഖ 6184 വാർഷികപൊതുയോഗം കുഴുപ്പിള്ളി സഹകരണ ബാങ്ക് ജൂബിലി ഹാളിൽ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.ഡി ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് വി.ആർ ശശിധരൻ, കെ.വി സുധീശൻ, സെക്രട്ടറി സുരേഷ്, വി.എസ് ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.