കൊച്ചി: ഗിന്നസ് വേൾഡ് റെക്കാഡ് നേടിയവർ സംഘടന രൂപീകരിച്ചു. ഗിന്നസ് റെക്കാഡ് വിന്നേഴ്‌സ് കമ്മ്യൂൺ എന്നാണ് പേര്.
കേരളത്തിലെ ഗിന്നസ് റെക്കാഡ് ജേതാക്കളായ 20 പേരാണ് സംഘടനയിലുള്ളത്. ആഗസ്റ്റ് 15ന് ഗിന്നസ് ജേതാക്കൾ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഭാരവാഹികൾ: രാജു (പ്രസിഡന്റ്), സജീഷ് മുഖത്തല (സെക്രട്ടറി), ദിലീപ് (ട്രഷറർ), ഡോ. വത്സരാജ് (വൈസ് പ്രസിഡന്റ്), അബീഷ് പി. ഡൊമിനിക്ക്, മുരളി നാരായണൻ (ജോയിന്റ് സെക്രട്ടറിമാർ), സുധീഷ് (മിഡിൽ ഈസ്റ്റ് കോ ഓർഡിനേറ്റർ), കിഷൻജി ( മഹാരാഷ്ട്ര കോ ഓർഡിനേറ്റർ), വൈഷ്ണവി (കോയമ്പത്തൂർ കോ ഓർഡിനേറ്റർ).