വൈപ്പിൻ: നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ ഏ. ജി. ഫൽഗുനൻ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്റണി ഏ. എക്‌സ്, സുകുമാരൻ കെ. കെ, വികാസ് സി. വി., സേതു കെ. സി., ഷീബ ഷാജി, മിനി സേവ്യർ, സുമമണി ഉത്തമൻ വി. കെ. എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾ. ഭരണസമിതി യോഗം ചേർന്ന് ഏ. ജി. ഫൽഗുനനെ പ്രസിഡന്റായും എ.എക്‌സ്. ആന്റണിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.