വില നൂറിലേക്ക്
കോലഞ്ചേരി: ചെറു പഴങ്ങളിൽ പ്രിയപ്പെട്ട ഞാലിപ്പൂവൻ വില കുതിച്ചുയർന്നതോടെ മലയാളിയുടെ തീൻ മേശയിൽ നിന്നും ഞാലിപ്പൂവനും ഔട്ട്. ഇന്നലെ ഞാലിപ്പൂവൻ വില 80 കടന്നു. വില സെഞ്ച്വറിയടിക്കാനുള്ള പോക്കിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരാഴ്ച മുമ്പു വരെ 40, 50 നിരക്കിലായിരുന്നു വില്പന.
കഴിഞ്ഞ വർഷത്തെ പ്രളയവും പ്രകൃതി ക്ഷോഭവും ഞാലിപ്പൂവൻ കൃഷിയെ ഉലച്ചതാണ് പ്രശ്നമായത്. ചീച്ചിൽ രോഗവും ബാധിച്ചു. കർണാടകയിൽ നിന്നുമാണ് ഞാലി എത്തുന്നത്. മഴ തുടരുന്നത് വില ഇനിയും വർദ്ധിക്കാനിടയാക്കും.
ഏത്തക്കായുടെ വില കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാണെങ്കിലും വാങ്ങുന്നവർക്ക് അല്പം ആശ്വാസമുണ്ട്. 35, 45 നിരക്കിൽ ഏത്തക്കായ വിപണിയിൽ ലഭ്യമാണ്.