വൈപ്പിൻ: കേരളാ ജൈവകർഷക സമിതിയുടെ കൊച്ചി താലൂക്ക് കമ്മറ്റി ഞാറയ്ക്കൽ ഫിനിക്‌സ് യോഗാ സെന്ററിൽ വച്ച് കൂടിയ യോഗത്തിൽ വെച്ച് രൂപീകരിച്ചു.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിഷരഹിത ഭക്ഷണവും ആരോഗ്യ ശീലങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ തീരുമാനിച്ചു. ടി. എ. ബിജു, രാഗേഷ് ശർമ്മ, കെ. പി. ഇല്ല്യാസ്, എ. ഗോപി, വർഗ്ഗീസ് കൈമാപറമ്പിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വർഗ്ഗീസ് കൈമാപറമ്പിൽ (കൺവീനർ), നെൽസൺ പി. എം. (ജോ. കൺവീനർ), സജീവ് ടി. കെ., സുധീർ ടി. ടി., ഷുക്കൂർ എം., ബാബു എ. ആർ., ശാന്ത രാജപ്പൻ, റസിമോൾ ജോബ്, ക്രിസ്റ്റീന കെ. എം. (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.