വൈപ്പിൻ: എറണാകുളം ജില്ലാ ലോഡ് ഹെഡ്‌ലോഡ് ജനറൽ മസ്ദൂർ സംഘം മുനമ്പം ഹാർബർ യൂണിറ്റ് കുടുംബസംഗമം നടത്തി. അഖിലേന്ത്യ പ്രവർത്തക സമിതിഅംഗം എൻ.എം സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.സി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി ഉണ്ണികൃഷ്ണൻ ,ജില്ലാ ജോ:സെക്രട്ടറി സി.എസ് സുനിൽ, മേഖല സെക്രട്ടറി വിഷ്ണു. മേഖല പ്രസിഡന്റ് ഐ.എസ് സനൽരാജ്, യൂണിറ്റ് സെക്രട്ടറി സി.എ റജോഷ് എന്നിവർ പ്രസംഗിച്ചു.