കൊച്ചി: ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബിന്റെ നേതൃത്വത്തിൽ 25 മുതൽ 28 വരെ ഏലൂർ ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബിൽ ശേഷസായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 5.30ന് ഫാക്ട് സി.എം.ഡി കിഷോർ റുംഗത ഉദ്ഘാടനം ചെയ്യും. ഫാക്ട് കൊച്ചി ഡിവിഷണൽ ജനറൽ മാനേജർ എം.കെ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനാവും. 28ന് വൈകിട്ട് 3.30ന് ഫൈനൽ മത്സരങ്ങൾ നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന സമാപനസമ്മേളനത്തിൽ മുൻ ഇന്ത്യൻ ബാഡ്മിന്റൺ കോച്ച് യു. വിമൽകുമാർ മുഖ്യപ്രഭാഷണം നടത്തും. സമ്മാന വിതരണവും അദ്ദേഹം നിർവഹിക്കും. ഫാക്ട് കൊച്ചി ഡിവിഷണൽ ജനറൽ മാനേജർ എം.കെ. രാധാകൃഷ്ണൻ നായർ, കെ.ജെ. വിക്ടർ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.