വൈപ്പിൻ: കൊച്ചി മെട്രോയിൽ 2-ാം ഘട്ട വികസനത്തിൽ മുളവുകാട്, വല്ലാർപാടം, വൈപ്പിൻ വഴി നേർത്ത് പറവൂർ വരെയും - അവിടെ നിന്നും ആലുവ മെട്രോ വരെയും എത്തിച്ച് ഇത് ഒരു സർക്കുലർ മെട്രോ ആയി ഉയർത്തണമെന്ന് ഗ്രോശ്രീ ദ്വീപുവികസന സമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ഗോശ്രീ ദ്വീപ് വികസന സമിതി മുഖ്യ രക്ഷാധികാരി മധു അയ്യമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് മുഖ്യ പ്രഭാഷണം നടത്തി. മെട്രോ വൈപ്പിൻ വഴി ദീർഘിപ്പിച്ചാൽ ജനസാന്ദ്രതയുള്ള ഗോശ്രീ ദ്വീപുകളുടെ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. വെളിയത്താംപറമ്പ് ബീച്ച്, കുഴുപ്പിള്ളി ബീച്ച്, ചെറായി ബീച്ച്, നോർത്ത് പറവൂർ മുസരീസ് ടൂറിസം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് യാത്രാ പരിഹാരമാകുമെന്നും ഈ ജനസാന്ദ്രത മേഖലയിലൂടെയുള്ള മെട്രോ റെയിൽ പദ്ധതി വൻ വിജയവും, ലാഭകരമാകുകയും ചെയ്യും.
എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ്, പ്രസിഡണ്ട് ടി.ജി.വിജയൻ, ബിജെപി മണ്ഡലം സെക്രട്ടറി വി. വി. അനിൽകുമാർ, കെ. എസ്. കിഷോർകുമാർ, വി. കെ. സുനിൽകുമാർ, എം. എ. പ്രേംകുമാർ, മണിയപ്പൻ കണ്ണങ്ങനാട്ട് എന്നിവർ പ്രസംഗിച്ചു.