വൈപ്പിൻ: ആഗസ്ത് 15ന് ചെറായിൽ നടക്കുന്ന കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനത്തിന്റെ പ്രവർത്തനൾക്കായി സ്വാഗതം സംഘം രൂപീകരിച്ചു. യോഗം സി.പി.എം ലോക്കൽ സെക്രട്ടറി കെ ആർ ഗോപി ഉദ്ഘാടനം ചെയ്തു. എൻ ബി അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. എൻ സി മോഹനൻ, എൻ എ രാജു, കെ കെ രഞ്ജൻ എന്നിവർ സംസാരിച്ചു.
സ്വാഗതം സംഘം ഭാരവാഹികളായി കെ ആർ ഗോപി (ചെയർമാൻ), എൻ എ രാജു, പി ബി സജീവൻ, സി കെ മഹേശൻ (വൈസ്‌ചെയർമാന്മാർ), എൻ സി മോഹനൻ (കൺവീനർ), കെ കെ ജോഷി, മണി പുരുഷൻ, എൻ സി കാർത്തികേയൻ (ജോയിന്റ് കൺവീനർമാർ), എൻ ബി അരവിന്ദാക്ഷൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.