വൈപ്പിൻ: വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ജാഗ്രതാ സമതി ശക്തിപ്പെടുത്താൻ ചെറായി റെഡ്‌സിറ്റി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് വാർഷിക പൊതുയോഗം തീരുമാനിച്ചു. എലിഞ്ഞാംകുളത്തു ചേർന്ന വാർഷികയോഗം വാസന്തി സലീവൻ ഉദ്ഘാടനം ചെയ്തു. വി ടി സൂരജ് അദ്ധ്യക്ഷനായി. ക്ലബ് സെക്രട്ടറി കെ ഡി തപൻരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.