വൈപ്പിൻ: വൈപ്പിൻ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ഉദ്ഘാടനം എസ് ശർമ എം.എൽ.എ നിർവഹിച്ചു. സ്‌പെഷൽ ഓഫീസർ കെ.എ ബെർണാഡ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ-ഓഡിനേറ്റർ എം.ജെ മാത്യു മുഖ്യപ്രഭാഷണം നടത്തി.