വൈപ്പിൻ: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷമുണ്ടാക്കണമെന്ന് എസ്.എഫ്‌.ഐ അയ്യമ്പിള്ളി റാംസ് കോളേജ് യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് രൂപീകരണ സമ്മേളനം എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ആദർശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പാരലൽ സബ് കമ്മിറ്റി കൺവീനർ ലിജി ജോർജ്, ജയ്ഗീഷ്, അമൽസുനിൽ, ശ്രീലാൽ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ദിൽഷയെയും സെക്രട്ടറിയായി വി എസ് നിധീഷിനെയും തിരഞ്ഞെടുത്തു.