വൈപ്പിൻ: അയ്യമ്പിള്ളി മൈത്രി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും വിദ്യാഭ്യാസ പുരസ്‌കാര ദാനവും അനിൽകുമാർ വെസ്റ്റൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. എസ് ചന്ദ്രശേഖരൻനായർ, എം എസ് ശശി, സുശീല വേണു, എൻ ഡി സുരേഷ്, എം ആർ ബാലൻ, എം ജയകുമാർ, ജലജാക്ഷി സുബ്ബരായൻ പോറ്റി എന്നിവർ സംസാരിച്ചു.