തൃപ്പൂണിത്തുറ: ശക്തമായ മഴയെ തുടർന്ന് പല വിടുകളും മഴക്കെടുതി ഭീഷണിയിൽ. നഗരസഭയുടെ 48ാം വാർഡായ എരൂർ മാത്തൂർ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തെ ടി.എൻ.ആർ.എ. റസിഡൻസ് അസോസിയേഷൻ പ്രദേശത്തെ റോഡുകളും വീടുകളുമാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. രണ്ടു ദിവസം തുടർച്ചയായി പെയ്ത മഴയിൽ വീടുകളിൽപലതും വെള്ളം കയറി. പരിസരപ്രദേശത്തെ പൊതു തോടുകൾ സ്വകാര്യ വൃക്തികൾ അനധികൃതമായി നികത്തിയതാണ് വെളളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശത്തെ പൊതു തോടുകളിൽ കൂടി വരുന്ന വെള്ളം കണിയാമ്പുഴയിലേക്കാണ് പോായിരുന്നത്. എന്നാൽ പുറമ്പോക്ക് തോടുകൾ ഫ്‌ളാറ്റ് നിർമ്മാണത്തിന്റെമാലിന്യമിട്ട് നികത്തിയതിനാൽ തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്.
മൂടിയ തേടുകൾ പൂർവസ്ഥിതിയിലാക്കണമെന്ന് പ്രദേശവാസികൾആവശ്യപ്പെട്ടു.