എരൂർ: എസ്.എൻ.ഡി.പി യോഗം 5159-ാം നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ കുടുംബയൂണിറ്റ് യോഗം വൈമീതിയിൽ മോഹനന്റെ വസതിയിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സുനിൽദത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം മുൻ ഡയറക്ടർ പി.കെ. മുരളീധരൻ പ്രഭാഷണം നടത്തി. ശാഖാ യോഗം സെക്രട്ടറി പി.ജി. ബിൻഷോ, യൂണിറ്റ് സെക്രട്ടറി വിനു മോഹനൻ എന്നിവർ പ്രസംഗിച്ചു.