പള്ളുരുത്തി: ബി.ഡി.ജെ.എസ് പള്ളുരുത്തി എരിയാ ഭാരവാഹികളുടെ യോഗം വിലയ പുല്ലാരഹാളിൽ മണ്ഡലം പ്രസിഡന്റ് പി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു.എ.ജി. സുര അദ്ധ്യക്ഷത വഹിച്ചു.വി.വി.സജീവൻ, ഐ.സി. ഗണേശൻ, എ.എൻ.സുധാകരൻ തുടങ്ങിയവർ സംബന്ധിച്ചു.കേന്ദ്ര ഗവ. പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തുവാനും അർഹതപ്പെട്ടവർക്ക് ഇത് ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുവാനും യോഗം തീരുമാനിച്ചു.