citu
എറണാകുളം ജില്ലാ കെട്ടിട നിർമ്മാണതൊഴിലാളി യൂണിയൻ സി .ഐ.ടി.യു അങ്കമാലി ഏരിയാ സമ്മേളനം കെ.ആർ.ബാബു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: എറണാകുളം ജില്ലാ കെട്ടിട നിർമ്മാർണ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു അങ്കമാലി ഏരിയാ സമ്മേളനം മൂക്കന്നൂർ കമ്മൂണിറ്റിഹാളിൽ നടന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ.ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ. ശിവൻ അദ്ധ്യക്ഷനായി.സെക്രട്ടറി പി.വി. മോഹനൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.സി.ഐ.ടി.യു.ജില്ലാ ജോ. സെക്രട്ടറി പി.ജെ.വർഗ്ഗീസ്,സി.പിഎംഏരിയ കമ്മിറ്റിയംഗം കെ.എസ്.മൈക്കിൾ എന്നിവർ പ്രസംഗിച്ചു.സ്വാഗതസംഘം ചെയർമാൻ ടി.വി.വേലായുധൻ പി.ഡി.ബെന്നി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി പി.കെ.ശിവൻ (പ്രസിഡന്റ്) കെ.എ. രമേശ്, കെ.കെ.ശിവൻ (വൈ. പ്രസിഡന്റ്) പി.വി.മോഹനൻ (സെക്രട്ടറി) ഇ.ഡി. ജോയി, സി.ആർ.ഷൺമുഖൻ (ജേ.സെക്രട്ടറി) പി.കെ.ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.