ഫോർട്ടുകൊച്ചി: കോളേജുകളിൽ പരീക്ഷാസമയത്ത് ക്ലാസ് റൂമിന്റെ പുറത്ത് സൂക്ഷിക്കുന്ന ബാഗുകളിൽ നിന്നും സ്ഥിരമായി വില കൂടിയ മൊബൈൽ ഫോണും പണവുംമോഷ്ടിക്കുന്ന ആളെ പൊലീസ് തിരയുന്നു..കഴിഞ്ഞ ദിവസം കൊച്ചിൻ ഗുജറാത്തി കോളേജിലെ. സി.സി.ടി.വി.ദ്യശൃ ത്തിൽ മോഷണംതെളിഞ്ഞു.രക്ഷിതാക്കൾ, കോളേജ് ജീവനക്കാർ എന്നിവരുടെ വേഷത്തിലെത്തിയാണ് കവർച്ച.മറ്റ് പല കോളേജുകളിൽ നിന്നും ഇയാൾ കവർച്ച നടത്തിയതായി കണ്ടെത്തി.മറ്റു കുട്ടികളാണ് കവർച്ച നടത്തിയെന്ന ധാരണയിൽ വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നില്ല.