vs-sunilkumar
സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിന്റെ ശതാബ്ദിയാഘോഷം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: പെരിയാറിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ആലുവ തുരുത്തിലെ കൃഷി പാഠശാല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദേശത്ത് നിന്നും നാല് കോടി രൂപ ചെലവിൽ പാലവും ബോട്ട് സൗകര്യത്തിനായി ജെട്ടിയും നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. . ആദ്യകാല പ്രധാനമന്ത്രിമാർ വരെ കേരളത്തിലെത്തുമ്പോൾ ഫാം ഗസ്റ്റ് ഹൗസുകളിലാണ് താമസിച്ചിരുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് സന്ദർശിക്കാനെത്തിയപ്പോൾ താമസസൗകര്യത്തിനായി ആദ്യം തിരക്കിയത് കണ്ണൂരിലെ ഒരു ഫാം ഗസ്റ്റ് ഹൗസായിരുന്നു.

കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ കൃഷിയെ കുറിച്ചറിയാനും പഠിക്കാനും ഫാമുകൾ ഉപകരിക്കണം. തുരുത്തിലെ പ്രകൃതി രമണീയത ഉപയോഗപ്പെടുത്തി വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ശതാബ്ദി കവാടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സരള മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, പി.എസ്. ഷൈല, രാജേഷ് മഠത്തിമൂല, മുംതാസ് ടീച്ചർ, ബിന്ദു സെബാസ്റ്റ്യൻ, ലേഖ കാർത്തി,സി.എസ്. സത്യഭാമ,

എ. ഷംസുദ്ദീൻ,ലിസിമോൾ ജെ. വടക്കൂട്ട് എന്നിവർ സംസാരിച്ചു. പീലിക്കോട് കേരള കാർഷിക സർവ്വകലാശാലയിലെ പ്രൊഫ.ഡോ. ടി. വനജ ക്ളാസെടുത്തു.