പെരുമ്പാവൂർ: സംസ്ഥാന വനിതാ കമ്മീഷനും പുല്ലുവഴി പബ്ലിക് ലൈബ്രറി വനിതാവേദിയും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. സൈബർ, പോക്‌സോ നിയമങ്ങളെക്കുറിച്ചായിരുന്നു സെമിനാർ. പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി, വി.എസ്. മഞ്ജുഷ എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വായനശാല പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ , സെക്രട്ടറി ഡോ. എസ്. വിനീത്, പി.ടി. ജ്യോതിഷ്‌കുമാർ, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.വി.കെ. സുരേഷ്, ഷൈബി രാജൻ, എൽസി പോൾ, അമ്പിളി ഷാജീവ്, മേരി അനിൽ, എം.എസ്. ബിനീഷ്, പ്രീത എൽദോസ്, പി.ജി. സജീവ്, അമൃതവല്ലി വിജയൻ, ലിജി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.