1
ധർണ ജില്ലാ സെക്രട്ടറി ടി .വി ജോമോൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : സമരത്തിൽ പങ്കെടുത്താത്തതിനെതുടർന്ന് എൻ.ജി.ഒ യൂണിയൻ നേതാവ്ഭീീഷണിപ്പെടുത്തിയ ട്രഷറി ജീവനക്കാരി കുഴഞ്ഞുവീണു.. കഴിഞ്ഞദിവസം ട്രഷറി പൂട്ടി പോകാൻ ഇറങ്ങുന്നതിനിടെയാണ് സമരത്തിൽ പങ്കെടുക്കാത്തതിന് പരസ്യമായി നേതാവ്ഭീഷണിപ്പെടുത്തിയത്. .യുവതി തളർന്ന് വീണതോടെ നേതാവ് സ്ഥലം വിട്ടു.കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ ജീവനക്കാരിയെപിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു.ഇവർ യുഡിഎഫ് അനുകൂല സർവീസ് സംഘടനയായ എൻ.ജി .ഒഅസോസിയേഷൻ സജീവ പ്രവർത്തകയാണ്.

ജില്ലാ ട്രഷറിയിലെ വനിത ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ എൻ .ജി .ഒ .യൂണിയൻ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള എൻ .ജി.ഒ. അസോസിയേഷൻ സിവിൽ സ്‌റ്റേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും ധർണയും നടത്തി ധർണ ജില്ലാ സെക്രട്ടറി ടി .വി ജോമോൻ ഉദ്ഘാടനം ചെയ്തു