protest
യൂത്ത്കോൺഗ്രസ്സിന്റെ നേതൃത്വത്തിൽറോഡിലെ കുഴിയിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രതിഷേധിക്കുന്നു..

കുമ്പളം:നെട്ടൂർ പാലത്തിലേക്കുളള നെട്ടൂർ പി.ഡബ്ളിയു.ഡി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുമ്പളം മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരംനടത്തി. കുമ്പളം നോർത്ത് അണ്ടർ ബ്രിഡ്ജിനു സമീപത്ത് നിന്ന് പ്രകടനമായി നെട്ടൂർ റോഡിലെ കുഴിയിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നടത്തിയ പ്രതിഷേധ സമരംമുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .കെ.ബി.മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു..മണ്ഡലം പ്രസിഡന്റ് അനീഷ് സി.ടി.അദ്ധ്യക്ഷതവഹിച്ചു.ഡി.സി.സി സെക്രട്ടറിമാരായ എ.ബി.സാബു.ഷെറിൻ വർഗീസ്

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്കെ.എം.ദേവദാസ്'.ടി.എ.സിജീഷ് കുമാർ.വിമസുകുമാരൻ.എൻ.പി.മുരളിധരൻ,കിരൺ എം.ജെ.അനിൽ മേച്ചേരി,ഷിജിൽ കൊമരേത്ത്,സനൽകുമാർ കളപ്പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.