water
പെരുമ്പടപ്പിൽ വെള്ളക്കെട്ട്

തോപ്പുംപടി: കടലാക്രമണത്തിനു പിറകെ വെള്ളക്കെട്ടും.പശ്ചിമകൊച്ചിയിൽ ജനജീവിതംദുരിതമായി .കാറ്റിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഓടകളിൽ വെള്ളം കെട്ടിക്കിടക്കുന്നതും കറണ്ട് കട്ടും പതിവായി.ഓടകളിലെ ഒഴുക്ക് നിലച്ചതിനെ തുടർന്ന് നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്.പെരുമ്പടപ്പിലെ വിവിധ റസിഡൻസ് അസോസിയേഷനുകളുടെനേതൃത്വത്തിൽ റോഡിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.പി.ആർ.അജാമളൻ ഉദ്ഘാടനം ചെയ്തു.എം.ആർ.ജോൺസൺ, ലൂസി ജോസഫ്, എൻ.ജെ.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. പള്ളുരുത്തി കോണം, പെരുമ്പടപ്പ്, വി.പി.ശശി റോഡ്, മട്ടാഞ്ചേരി ബസാർ റോഡ്, ഈരവേലി, ചെറളായി, ടി.ഡി.റോഡ്, ചുള്ളിക്കൽ, ഫിഷർമെൻ കോളനി, ഫോർട്ടുകൊച്ചി പട്ടാളം റോഡ്, വെളി മൈതാനം, കുമ്പളങ്ങി വഴി, കൊവേന്ത ജംഗ്ഷൻ തെക്ക് വശം തുടങ്ങിയ സ്ഥലങ്ങൾ വെള്ളക്കെട്ടിലാണ്. യഥാസമയം കാന ശുചീകരിക്കാത്തതാണ് കാരണം. ഓരോ വർഷവും ഓരോ ഡിവിഷനിലെ കാനകൾ ശുചീകരിക്കുന്നതിന് കൊച്ചി കോർപ്പറേഷൻ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത് .നഗരസഭാ കൗൺസിലർമാരുടെ പിടിപ്പ് കേടാണ് ഇതിന് കാരണം.എന്നാൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വിവരാവകാശ രേഖ പ്രകാരം എടുത്ത രേഖയിൽ മുഴുവൻ കാനകളും ഓടകളും വൃത്തിയാക്കിയെന്നാണ് കാണുന്നത് .