കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഗുരുദേവ പ്രശ്നോത്തരി അഞ്ചാം പതിപ്പ് കാക്കനാട് ശ്രീനാരായണ സാംസ്കാരിക സമിതി സൗധത്തിൽ നടന്ന ചടങ്ങിൽ സമിതി വൈസ് പ്രസിഡന്റ് എം.എൻ. മോഹനൻ പ്രകാശിപ്പിച്ചു. മൂവാറ്റുപുഴ പിറമഠത്തോടം എൻ. കൃഷ്ണൻ ആദ്യകോപ്പി ഏറ്റുവാങ്ങി. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ അദ്ധ്യക്ഷനായി. 2831 ാം നമ്പർ പാലാരിവട്ടം ശാഖായോഗം സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തോട്ടുമുഖം ശ്രീനാരായണഗിരിയിലെ മുതിർന്ന അംഗങ്ങൾക്കുള്ള പൊന്നോണ സമ്മാനവിതരണം ജില്ലാ പ്രസിഡന്റ് എൻ.കെ. ബൈജു നിർവഹിച്ചു. ബി.എ.എം.എസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ഗോപിക ഗോപിയെ പുരസ്കാരം നൽകി ആദരിച്ചു.

മൂവാറ്റുപുഴ ശ്രീനാരായണ പഠനകേന്ദ്രം പ്രസിഡന്റ് വി.കെ. ഹരിഹരൻ, ഡോ.എ.വി. വിദ്യാധരൻ, കെ.കെ. ഗംഗാധരൻ, വി.ഡി. ജയപാൽ അങ്കമാലി, പടമുഗൾ ശാഖാ യോഗം പ്രസിഡന്റ് കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. ശ്രുതി കെ.എസ്. ഗുരുവന്ദനം ആലപിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ വി.എസ്. സുരേഷ് സ്വാഗതവും ഡയറക്ടർ ഡോ. കെ. രൺചന്ദ് നന്ദിയും പറഞ്ഞു.