അങ്കമാലി.കേരള സ്റ്റേറ്റ്ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ജൂലായ് 24 ന് നടക്കും. രാവിലെഒമ്പതിന് അങ്കമാലി സി. എസ്. എ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷക്കീർ സി. പി. അദ്ധ്യക്ഷത വഹിക്കും.
വൈകീട്ട് 4 ന് പൊതുസമ്മേളനം റോജി.എം. ജോൺ എം. എൽ. എ ഉദ്ഘാടനം ചെയ്യും.നഗരസഭാദ്ധ്യക്ഷ എം. എ.ഗ്രേസി,ടെൽക്ക് ചെയർമാൻ എൻ. സി. മോഹനൻ, മുൻമന്ത്രി ജോസ് തെറ്റയിൽ എന്നിവർ പങ്കെടുക്കും.