പള്ളുരുത്തി: ഇടക്കൊച്ചിയിലെ സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ നിന്നും അടിക്കടി അമോണിയ ചോരുന്നതി​ൽ പ്രതിഷേധംഉയർന്നു.പരിസരവാസികൾക്ക് തലചുറ്റലും ശ്വാസതടസവും അനുഭവപ്പെടുന്നു.സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭാംഗം പ്രതിഭാ അൻസാരി സമരം ഉദ്ഘാടനം ചെയ്തു.ജിനോയ് ജോഷി അദ്ധ്യക്ഷത വഹിച്ചു.എം. കെ.ശിവദാസ്, അഭിലാഷ് തോപ്പിൽ, എസ്.സുധിരാജ്, ശ്രീരാജ് അരവിന്ദ്, സജിത്ത് ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.