ആലുവ: എറണാകുളം ഡി.സി.സി മുൻ ജനറൽ സെക്രട്ടറി ആലുവ പറവൂർ കവല സീ ഗാർഡനിൽ (കളപ്പുരയ്ക്കൽ) കെ.സി. രമേശ് (55) നിര്യാതനായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ ജില്ലാ പ്രസിഡന്റായിരുന്നു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ കോൺഗ്രസിന്റെ ചെയർമാനുമായിരുന്നു. രോഗബാധിതനായി ഏറെ നാളായി വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പറവൂർ കവലയിലെ തറവാട് വീട്ടുവളപ്പിൽ നടക്കും.
പരേതരായ കെ.എ.സി. മേനോന്റെയും (ചാർട്ടേണ്ട് അക്കൗണ്ടന്റ്) ആനന്ദത്തിന്റെയും മകനാണ്. ഭാര്യ: രഞ്ജിനി (അസി. ബ്രാഞ്ച് മനേജർ എൽ.ഐ.സി). മക്കൾ: ചന്ദ്രശേഖർ ആർ. മേനോൻ (ബഹ്റിൻ), ഐശ്വര്യ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അൻവർ സാദത്ത് എം.എൽ.എ എന്നിവർ അനുശോചിച്ചു.