പറവൂർ : ശക്തമായ മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. വെടിമറ ജാറപ്പടി താണത്തുപറമ്പിൽ അബ്ദുൾ അസീസിന്റെ വീട്ടിലെ കിണറാണ് അഞ്ചടിയോളം താഴ്ന്ന് പോയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കിണർ റിങ്ങുകൾ അടക്കം താഴ്ന്നു പോകുകയായിരുന്നു. ഇനിയും മണ്ണിടിച്ചിൽ ഉണ്ടായാൽ വീടിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.