പറവൂർ: ബാങ്ക് എംപ്ലോയിസ് ഫെഡറേേഷൻ ഓഫ് ഇൻഡ്യ (ബെെഫി ) പറവൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ.പി. സുശീൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിംഗ് രംഗത്തെ ചൂഷണം അവസാനിപ്പിക്കുക, കേരള ബാങ്കിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനനയം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.കെ.എൻ. സുന്ദരൻ, കെ കെ അജയൻ, പി. രാധാകൃഷ്ണൻ, ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.വി. വിംസി (പ്രസിഡന്റ്‌) എൻ.ജി. ദിജി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.