പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതി പ്രകാരം പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച രണ്ട് വീടുകളുടെ താക്കോൽദാനം ഇന്ന് (ചൊവ്വ) രാവിലെ ഒമ്പതിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. വി.ഡി.സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വടക്കേക്കര പഞ്ചായത്ത് മുറവൻതുരുത്തിലെ കോച്ചേരി സജീവിന്റെയും ഒറവൻതുരുത്ത് കൂവപ്പറമ്പിൽ രാധാകൃഷ്ണന്റെയും കുടുംബത്തിനാണ് വീടു നിർമിച്ചിരിക്കുന്നത്.കെ.പി.സി.സിയും കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയനുമാണ് വീട് നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത്.