പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ അഞ്ച് വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കാൻ 79 ലക്ഷം രൂപ അനുവദിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. വരാപ്പുഴ, ചേന്ദമംഗലം,പുത്തൻവേലിക്കര, വടക്കേക്കര, മൂത്തകുന്നം എന്നീ വില്ലേജ് ഓഫീസുകളിൽ പൂർണമായ അറ്റകുറ്റപണികൾ നടത്തുകയും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ഓഫീസ് സംവിധാനം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും. വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതു ജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.