water
ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഐരാർ കോളനിയിൽ ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഐരാർ കോളനിയിൽ ഉണ്ടായ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം. ഐരാർ ഭാഗത്തുനിന്ന് ദേശീയപാതയോട് ചേർന്നുള്ള കാനയിലൂടെയാണ് മഴവെള്ളം കടന്നു പോകുന്നത്. അമ്പാട്ടുക്കാവ് പെട്രോൾ പമ്പിന് അടുത്തുള്ള, മഴവെള്ളം ഒഴുക്കുന്ന പെെപ്പ് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. ഇന്നലെ ആറ് മണിക്കൂർ നീണ്ട ശ്രമഫലമായാണ് മാലിന്യം നീക്കം ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാർഡ് അംഗം കെ.എ.ഹാരീസ് എന്നിവർ നേതൃത്വത്തിലാണ് നീക്കം ചെയ്യ്തത്. ദേശീയപാതയിൽ അമ്പാട്ടുക്കാവ് ഭാഗത്തെ വെള്ളക്കെട്ട് മൂലം വ്യാപര സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. ഞായറാഴ്ച ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം നിലച്ചു.

പ്രശ്നം ദേശീയപാത ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതായും അദ്ദേഹം സ്ഥലം സന്ദർശിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ദേശീയപാത അധികൃതർ നിർമ്മിച്ച കാന പാതിവഴിയിലാണെന്നും നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും ദേശീയപാത ഡയറക്ടറെ അറിയിച്ചു.

ബാബു പുത്തനങ്ങാടി, പഞ്ചായത്ത് പ്രസിഡന്റ്