പനങ്ങാട്:മാടവന സിഗ്നൽജംഗ്ഷനിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വേലിക്കകത്ത് മണിയപ്പന്റെ മകൻമഹേഷിനെ പരിക്കുകളോടെ ലേക് ഷോർ ആശുപത്രിയിൽപ്രവേശിപ്പിച്ചു.രാവിലെ 9മണിയോടെ സിഗ്നൽ കിട്ടിയതിനെ തുടർന്ന് മറ്റ് വാഹനങ്ങൾക്കൊപ്പംഎറണാകുളംഭാഗത്തേക്ക് നീങ്ങുമ്പോൾ എതിർദിശയിൽവടക്കുനിന്നുംസിഗ്നൽ തെറ്റിച്ച് പാഞ്ഞുവന്ന ചരക്ക് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലനാരിഴക്ക് രക്ഷപെട്ടു.നഷ്ടപരിഹാരംനൽകി പ്രശ്നം പരിഹരിക്കാൻഇരുകൂട്ടരും സമ്മതിച്ചതിനാൽകേസെടുത്തില്ല.