തൃക്കാക്കര :കൊച്ചി മെട്രോ സിറ്റി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാലച്ചുവട് ഗ്രൗണ്ട് കമ്പിവേലികെട്ടി തിരിക്കാനും,റോഡുകൾ അടച്ചുകെട്ടാനുമുളള നടപടിജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിൽപ്രദേശവാസികളുടെ പ്രതിഷേധത്തിൽ കലാശിച്ചു.തൃക്കാക്കരയിൽ മെട്രോ സിറ്റിക്കായി സർക്കാർ വിട്ടുകൊടുത്ത സ്ഥലത്തെ റോഡുകളും, കളിസ്ഥലവും നിലനിർത്തണ മെന്ന ജനങ്ങളുടെ ആവശ്യം പരിശോധിക്കാനാണ് ജില്ലാ കളക്ടർ എസ് . സുഹാസ് , പി.ടി.തോമസ് എം.എൽ.എ,എന്നിവർ തർക്ക സ്ഥലത്തെത്തിയത്. അയ്യത്തു മൂല റോഡ് ചില ഭാഗത്ത് മാറ്റങ്ങൾ വരുത്തി ഗതാഗതത്തിനായി സൗകര്യപ്പെടുത്തി നൽകുമെന്നും, കിഴക്കേക്കര റോഡ് നിലവിലുള്ളതിൽ മാറ്റം വരുത്തി നേരിട്ട് സിവിൽ ലൈൻ റോഡിലേക്ക് എത്തുന്ന വിധം റോഡാക്കി മാറ്റുമെന്നും. പാലച്ചുവട് ഗ്രൗണ്ട് ചുറ്റുമതി ലോ, കമ്പിവേലിയോ കെട്ടി സംരക്ഷിച്ച് പൊതുജനങ്ങൾ ഉപയോഗിക്കുന്ന പോലെ കലാ-കായികാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുമെന്നും. പി.ടി.തോമസ് എം.എൽ.എ വ്യക്തമാക്കി.
തൃക്കാക്കരയിൽ നിന്നും പി.എസ്.സി.ഓഫീസ് മാറ്റിയപ്പോൾ പ്രതിഷേധിച്ചവർക്ക് ജില്ലാ കളക്ടർ നൽകിയ ഉറപ്പ് നടപ്പായില്ല. അതു തന്നെയായിരിക്കും പാലച്ചുവട് ഗ്രൗണ്ടിന്റെ കാര്യത്തിലും ഉണ്ടാകാൻ സാദ്ധ്യതയെന്ന് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം.നാസർ പറഞ്ഞു..ജില്ലാകളക്ടറുമായി ചർച്ച നടത്തി തീരുമാനം എടുക്കാമെന്ന്പി.ടി.തോമസ് എം.എൽ.എ.മെട്രോ അധികൃതരോട് അന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു.കണയന്നൂർ തഹസിൽദാർ ബീന,അഡ്വ ജയചന്ദ്രൻ,പി.കെ.അബ്ദുൾ റഹ്മാൻ, ,ഷാജിവാഴക്കാല,സി..ആർ.നീലകണ്ഠൻ,ജോതി നാരായണൻ, റാഷിദ് ഉള്ളം പിള്ളി,. കൗൺസിലർമാരായ സീന റഹ്മാൻ,അസ്മ നൗഷാദ്, ടി.എം.അലി, റസിഡന്റ്സ് അസോസിയേഷൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.