പറവൂർ : കൊങ്ങോർപ്പിള്ളി 168-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ സംയുക്തവാർഷിക പൊതുയോഗം എസ്.എൻ. ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ടി.എൻ. ബാബു (പ്രസിഡ‌ന്റ്) കെ.എസ്. ശശി (വൈസ് പ്രസിഡന്റ്), ഹൈമവതി ശിശുപാലൻ (സെക്രട്ടറി), കെ.ആർ. കുഞ്ഞുമോൻ (യൂണിയൻ കമ്മിറ്റിഅംഗം) എന്നിവരെ തിരഞ്ഞെടുത്തു.