തോപ്പുംപടി: എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്ക് ചക്കനാട്ട് ശാഖാ വനിതാസംഘത്തിന്റെയും കുടുംബയൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ അവാർഡ് വിതരണം നടത്തി. ഇ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.എൻ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി. വത്സലകുമാർ, ഷൈൻ കൂട്ടുങ്കൽ, സീന സത്യശീലൻ, സതീഷ് ശാന്തി, സി.എ. സുനിൽ, പി.എസ്. രാജി തുടങ്ങിയവർ സംബന്ധിച്ചു.