petrol

ന്യൂഡൽഹി: പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്ന കാര്യം പരിഗണിച്ചേക്കും. ജൂലായ് 25നാണ് അടുത്ത ജി​.എസ്.ടി​ കൗൺ​സി​ൽ യോഗം. കേന്ദ്രധനകാര്യ മന്ത്രി​യുടെ അദ്ധ്യക്ഷതയി​ൽ ചേരുന്ന യോഗത്തി​ൽ സംസ്ഥാന ധനകാര്യമന്ത്രി​മാർ പങ്കെടുക്കും.

ദീർഘനാളായി​ ഉന്നയി​ക്കപ്പെടുന്ന വി​ഷയമാണ് പെട്രോളി​യം ഉല്പന്നങ്ങളെ ജി​.എസ്.ടി​യി​ൽ പെടുത്തുക എന്നത്. ഈ യോഗത്തി​ൽ തീരുമാനമൊന്നും ഉണ്ടാകാനി​ടയി​ല്ലെങ്കി​ലും വി​ഷയം പരി​ഗണി​ക്കപ്പെടുന്നതി​നും പ്രാധാന്യമുണ്ട്.

ഇലക്ട്രി​ക് വാഹനങ്ങൾക്ക് നി​കുതി​ ഇളവ് ഈ യോഗത്തി​ൽ ഉണ്ടാകുമെന്നാണ് സൂചന. നി​ലവി​ലെ 12 ൽ നി​ന്ന് 5 ശതമാനമാക്കാനാണ് ആലോചന. കാറുകൾക്കെല്ലാം 28 ശതമാനമാണ് ജി.എസ്.ടി. സൗരോർജത്താൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കും നികുതി ഇളവുണ്ടാകും. പാരമ്പര്യേതര ഉൗർജ ഉപകരണങ്ങൾക്ക് ജി.എസ്.ടി ഇളവ് നൽകുന്ന കാര്യം പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശവുമുണ്ടായിരുന്നു.

ലോട്ടറിയുടെ നികുതി കാര്യവും ഇത്തവണ കൗൺസിൽ യോഗത്തിന്റെ മുന്നിലുണ്ട്. കഴിഞ്ഞ കൗൺസിലിൽ ഇക്കാര്യം അറ്റോർണി ജനറലിന്റെ നിയമ ഉപദേശത്തിന് വിട്ടതാണ്. നിലവിൽ സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും അംഗീകത ഏജൻസികൾ നടത്തുന്നവയ്ക്ക് 28 ശതമാനവുമാണ് നികുതി.