കൊച്ചി: സഹസ്രാബ്‌ദങ്ങൾക്ക് മുമ്പ് രചിക്കപ്പെട്ട ആദികാവ്യമായ രാമായണത്തിൽ ആയുർവേദം, നഗരാസൂത്രണം, മിസൈൽ ടെക്നോളജി, പ്ളാസ്റ്റിക് സർജറി, നക്ഷത്രഗണിതം എന്നീ വിഷയങ്ങളിലെല്ലാം ആധുനിക ശാസ്ത്രത്തോട് കിടപിടിക്കുന്ന ശാസ്ത്രതത്വങ്ങൾ ഒളിഞ്ഞുകിടക്കുന്നുവെന്ന് ഐ.എസ്.ആർ.ഒ മുൻചെയർമാൻ ജി.മാധവൻനായർ പറഞ്ഞു. എറണാകുളം ശിവക്ഷേത്രത്തിലെ "ഭാവയാമി രഘുരാമം " പ്രഭാഷണ പരമ്പരയിൽ രാമായണത്തിലെ ശാസ്ത്രതത്വങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മാധവൻനായരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.