മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ കെ. സജികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശോഭന എം.എം, ഷീബ എം.ഐ, ഗ്രേസി ബാബു, ജയൻ കെ.എം, രതീഷ് വിജയൻ, ഗിരിജ എം.പി, സിലി ഐസക്, റാണിറ്റ ഫബിൻ, ബിൻസി, സൗമ്യ, സമീർ സിദ്ദീഖി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ചാന്ദ്രദിനഗാനം, ഗ്രഹപരിചയം, പതിപ്പുകളുടെ പ്രകാശനം, ചാന്ദ്രദിന ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം, ചാന്ദ്രയാൻ പ്രബന്ധം അവതരിപ്പിക്കൽ, ചാന്ദ്രയാൻ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയുണ്ടായിരുന്നു.