മൂവാറ്റുപുഴ: കെ.എസ്.കെ.ടി.യു പായിപ്ര വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഇ.എം. സലിം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ഇ.എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ടി.എ. കുമാരൻ സ്വാഗതം പറഞ്ഞു. പി.എ. പാലിയ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി.എൻ. മോഹനൻ, ഏരിയ കമ്മിറ്റി അംഗം ടി.കെ. രാമൻ, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ്, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, ഭവാനി ഉത്തരൻ , കമലാക്ഷി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.എ. ഹരിദാസ് ( പ്രസിഡന്റ് ), പി.എ. പാലിയ , ശ്രീജ അനീഷ് ( വെെസ് പ്രസിഡന്റുമാർ), ടി.എ. കുമാരൻ ( സെക്രട്ടറി), പി. ഡി. അനിൽകുമാർ, കെ.ടി. സോമൻ ( ജോയിന്റ് സെക്രട്ടറിമാർ), കമലാക്ഷി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മുതിർന്ന മുൻകാല ഭാരവാഹികളായിരുന്ന പി.എ. പാലിയ, കെ.എസ്. കുമാരൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.