മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്‌സ് ക്ലബിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ മൂവാറ്റുപുഴ വൈസ്‌മെൻ സെന്ററിൽ ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. സുരേക്ഷിന്റെ അദ്ധ്യതയിൽ നടന്നു. പാസ്റ്റ് ഏരിയ പ്രസിഡന്റ് പി. വിജയകുമാർ അവാർഡ് നൈറ്റും ഇൻസ്റ്റലേഷൻ മീറ്റിംഗ് റീജിയണൽ ട്രഷറർ സുനിൽ ജോണും ഉദ്ഘാടനം ചെയ്തു. ഹിപ്‌സൺ അബ്രാഹം, ബിജിമോൾ ഹിപ്‌സൺ, പുഞ്ചിരി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഡിസ്ട്രിക്ട് ഗവർണർ ജേക്കബ് അബ്രാഹം നേതൃത്വം നൽകി. എസ്. കൃഷ്ണമൂർത്തി, ബേബി മാത്യു, മായ ആഞ്ചലോ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, ജോർജ് വെട്ടിക്കുഴി, പ്രീതി സുരേഷ് എന്നിവർ സംസാരിച്ചു.
ക്ലബിന്റെ നേതൃത്വത്തിലുള്ള സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം എ.ആർ. ബാലചന്ദ്രൻ നിർവഹിച്ചു. ഭാരവാഹികളായി ഹിപ്‌സൺ അബ്രാഹം (പ്രസിഡന്റ്), കെ.ആർ. ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), ജോർജ് വെട്ടിക്കുഴി (ട്രഷറർ), കെ.ആർ. ആനന്ദ് (എഡിറ്റർ), കൃഷ്ണനുണ്ണി (വെബ്മാസ്റ്റർ), ബിജിമോൾ ഹിപ്‌സൺ (മെനറ്റ്‌സ് പ്രസിഡന്റ്), ഡോ. മിനി സുനിൽ (മെനറ്റ്‌സ് സെക്രട്ടറി) പുഞ്ചിരി സുരേഷ് (ലിംഗ്‌സ് പ്രസിഡന്റ്), കൃഷ്‌ണേന്ദു (ലിംഗ്‌സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.