മൂവാറ്റുപുഴ: എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ എക്കണോമിക്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ടി.എ. ജയലക്ഷ്മിയെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയാ കമ്മറ്റി ആദരിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ടി.പി. ബെെജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.ബി. സാബു, മറിയംബീവി നാസർ, പങ്കജാക്ഷി, കെ.വി. സുനിൽ, മെെക്കിൾ ആഞ്ചലോ എന്നിവർ സംസാരിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആരക്കുഴ വില്ലേജ് സെക്രട്ടറി ടി.എ. അജിയുടെ മകളാണ് ജയലക്ഷ്മി.