കൊച്ചി : പോസ്റ്റോഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് പെൻഷൻ വാങ്ങുന്ന തപാൽ പെൻഷണർമാർ, കുടുംബ പെൻഷണർമാർ എന്നിവരുടെ പരാതികൾ പരിഹരിക്കാൻ ആഗസ്റ്റ് 23 ന് രാവിലെ 10 ന് അദാലത്ത് നടത്തും.
മദ്ധ്യമേഖല അദാലത്ത് എറണാകുളത്ത് മദ്ധ്യമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിലാണ്. പങ്കെടുക്കേണ്ടവർ പരാതികൾ മുൻകൂട്ടി സമർപ്പിക്കണം. കവറിന് മുകളിൽ 'തപാൽ പെൻഷൻ അദാലത്ത് 2019' എന്ന് കാണിച്ചിരിക്കണം. 31 ന് മുമ്പായി ലഭിക്കണം. വിവരങ്ങൾക്ക് : www.keralapost.gov.in