കൊച്ചി : എറണാകുളം സർക്കാർ ലാ കോളേജിൽ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി ക്ളാസുകൾ ഈമാസം 29 നും പഞ്ചവത്സര ക്ളാസുകൾ ആഗസ്റ്റ് ഒന്നിനും ആരംഭിക്കും. സീനിയർ വിദ്യാർത്ഥികൾക്ക് 29 മുതൽ ആഗസ്റ്റ് രണ്ടു വരെ കോളേജിൽ പ്രവേശനം അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.