mvpa
ഹിന്ദു ഇക്കണോമിക് ഫോറം മൂവാറ്റുപുഴ ചാപ്റ്ററിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാർ സ്വദേശികളായ അനു - മിനി ദമ്പതികൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്യുന്നു. ചാപ്റ്റർ പ്രസിഡന്റ് പി.എസ്. രാജീവ്, സെക്രട്ടറി വി. പ്രദീപ്, ട്രഷറർ പി.ആർ. അനുരാജ് എന്നിവർ സമീപം.

മൂവാറ്റുപുഴ: ഹിന്ദു ഇക്കണോമിക് ഫോറം (എച്ച്.ഇ.എഫ്) മൂവാറ്റുപുഴ ചാപ്റ്ററിന്റെ ഇൗ വർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി രണ്ടാർ സ്വദേശികളായ അനു - മിനി ദമ്പതികൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. മൂവാറ്റുപുഴ  ഉണ്ണീസ് ബേക്കറി ഹാളിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് പി.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. പ്രദീപ്, ട്രഷറർ പി.ആർ. അനുരാജ്, വൈസ് പ്രസിഡന്റ് സുജിത്ത് എസ്. കൊന്നയ്ക്കൽ, കമ്മിറ്റി അംഗങ്ങളായ കെ.എം. സിജു, ശ്രീജിത്ത് മോഹൻ എന്നിവർ സംസാരിച്ചു.