കൊച്ചി : എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ രണ്ടാം ചരമവാർഷികദിനം ആചരിച്ചു. വി. രാംകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം എൻ.സി.പി നിർവാഹക സമിതിയംഗം കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. മുരളി പുത്തൻവേലി അനുസ്മരണം നടത്തി. പി.എ. അലക്സാണ്ടർ, ഇക്ബാൽ ചെട്ടിപ്പറമ്പൻ, കെ.ഡി. ലോറൻസ്, സത്താർ പീടീയേക്കൽ, ഹുസൈൻ മൗലവി എന്നിവർ പ്രസംഗിച്ചു.