film
സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ദേശിയ ചലച്ചിത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യുന്നു. എച്ച്. ഷാജി, യു.ആർ. ബാബു, ബീന പോൾ, ഉഷ ശശിധരൻ, മധു നീലകണ്ഠൻ, പ്രകാശ് ശ്രീധരൻ എന്നിവർ സമീപം

മൂവാറ്റുപുഴ: സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഫിലിം സൊസെെറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11-ാമത് ദേശീയ ചലച്ചിത്രോത്സവ നടത്തിപ്പിനുള്ള സംഘടകസമിതി രൂപീകരിച്ചു. മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഫിലിം സൊസെെറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ സ്വാഗതം പറഞ്ഞു. ആഗസ്റ്റ് 10മുതൽ 14 വരെ മൂവാറ്റുപുഴ ഇ വി എം ലതാ തിയേറ്ററിൽ രണ്ട് സ്ക്രീനിലാണ് പ്രദർശനം. ഇന്ത്യയിലെ 32 ഭാഷാ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്ര അക്കാഡമി വെെസ് ചെയർപേഴ്സൺ ബീനാപോൾ, അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർഎച്ച്. ഷാജി, മൂവാറ്റുപുഴ ഫിലിം സൊസെെറ്റി പ്രസിഡന്റ് യു.ആർ. ബാബു, സിനിമാ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മന്ത്രി എ.കെ. ബാലൻ ( മുഖ്യ രക്ഷാധികാരി), എൽദോഎബ്രഹാം എം.എൽ.എ ( ചെയർമാൻ), യു.ആർ. ബാബു( വർക്കിംഗ് ചെയർമാൻ), കമൽ ( ഫെസ്റ്റിവെൽ ഡയറക്ടർ), മഹേഷ് പഞ്ചു ( ജനറൽ കൺവീനർ), ബീനാപോൾ ( ആർട്ടിസ്റ്റ് ഡയറക്ടർ), പ്രകാശ് ശ്രീധർ ( കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.